Newsroom
Kerala Weather : കേരളത്തിൽ അഞ്ച് ദിവസം മഴ; 13, 14 തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത
Metbeat News

Kerala Weather : കേരളത്തിൽ അഞ്ച് ദിവസം മഴ; 13, 14 തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസവും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പുതിയ പ്രവചനം. ഓഗസ്റ്റ് 13 മുതൽ 17 വരെ കേരളത്തിൽ പൊതുവെ നേരിയതോ മിതമായതോ

കേരളത്തിൽ അഞ്ച് ദിവസം മഴ; 13, 14 തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസവും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പുതിയ പ്രവചനം. 6 ജില്ലകളിൽ മഞ്ഞ അലേർട്ട്പ്രഖ്യാപിച്ചു. ഓഗസ്റ്റ് 13 മുതൽ 17 വരെ കേരളത്തിൽ പൊതുവെ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. അതേസമയം, ഓഗസ്റ്റ് 13, 14 തീയതികളിൽ ചില ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കാനാണ് സാധ്യത. 

13ന് 10 ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത

ഓഗസ്റ്റ് 13ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പാലക്കാട്, മലപ്പുറം ജില്ലകളിലൊഴികെ മറ്റ് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് 13ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഇതോടൊപ്പം ആലപ്പുഴ, പാലക്കാട്, മലപ്പുറം ഉൾപ്പെടെയുള്ള ജില്ലകളിൽ നേരിയതോ മിതമായതോ ആയ മഴയും പ്രതീക്ഷിക്കുന്നു.

14ന് നാല് ജില്ലകളിൽ കൂടുതൽ മഴ

ഓഗസ്റ്റ് 14ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മറ്റ് ജില്ലകളിൽ നേരിയതോ മിതമായതോ ആയ മഴയാണ് പ്രവചിച്ചിരിക്കുന്നത്. 

15 മുതൽ മഴയുടെ ശക്തി കുറയും

ഓഗസ്റ്റ് 15 മുതൽ 17 വരെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പൊതുവെ നേരിയതോ മിതമായതോ ആയ മഴ മാത്രമാണ് പ്രവചിച്ചിരിക്കുന്നത്. ഈ ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള പ്രത്യേക സാധ്യത പ്രവചനത്തിൽ ഉൾപ്പെടുത്തിയിട്ടില്ല.

13, 14 തീയതികളിൽ ചില ജില്ലകളിൽ മഴ പെട്ടെന്ന് ശക്തമാകാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് സാധ്യതയുള്ള മേഖലകളിലും മലയോര മേഖലകളിലും പ്രത്യേക ശ്രദ്ധ വേണം. കാലാവസ്ഥാ വകുപ്പിന്റെയും ദുരന്തനിവാരണ അതോറിറ്റിയുടെയും പുതിയ മുന്നറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും നിർദേശമുണ്ട്. 

English Summary : The India Meteorological Department (IMD) has issued a rain forecast for Kerala, predicting light to moderate rainfall across the state from August 13 to August 17. However, isolated heavy rainfall is expected in multiple districts on August 13 and 14, triggering alert advisories.

ഇന്നും മാനത്ത് തെളിയും ;  നമ്മുടെ ക്ഷീരപഥത്തിൻ്റെ മധ്യ ഭാഗം

നമ്മൾ വസിക്കുന്ന ക്ഷീരപഥത്തിന്റെ (Milky Way) കേന്ദ്രഭാഗം ഇന്നലെ ദൃശ്യമായി. വരും ദിവസങ്ങളിലും ഈ ആഴ്ച കൂടി വ്യക്തമായി കാണാൻ കഴിയും. കേരളത്തിൽ മേഘങ്ങളുടെയും, അന്തരീക്ഷത്തിലെ മലിനീകരണവും മൂലം ചിലയിടങ്ങളിൽ വ്യക്തമായ ചിത്രം ലഭിച്ചില്ല. നമ്മുടെ ക്ഷീര പദത്തെ വ്യക്തമായി കാണാനുള്ള 2026-ലെ അവസാനത്തെ മികച്ച അവസരങ്ങളിൽ ഒന്നാണിത്.

ഇന്നലെ അമാവാസിയായതിനാൽ രാത്രി ആകാശത്ത് ചന്ദ്രന്റെ വെളിച്ചം വില്ലനായില്ല. കൃത്രിമ വെളിച്ചങ്ങളില്ലാത്ത ഇരുണ്ട ആകാശത്ത് ആയിരക്കണക്കിന് നക്ഷത്രങ്ങളും ക്ഷീരപഥത്തിന്റെ തിളങ്ങുന്ന മധ്യഭാഗവും മനോഹരമായി തിളങ്ങി. പക്ഷേ കേരളത്തിൽ മേഘങ്ങൾ പലയിടത്തും ഈ ദൃശ്യം മറച്ചു. മൊബൈൽ ഫോണിൽ അടക്കം ഫോട്ടോ പകർത്താൻ കഴിഞ്ഞു. 

1789180470W.webp ഇന്നലെ കുറ്റിപ്പുറത്തിന് സമീപം ദൃശ്യമായ ക്ഷീരപഥം Photo : Abdul Machigal 

എന്തുകൊണ്ട് ഈ അവസരം പ്രധാനം?

വരുന്ന മാസങ്ങളിൽ ഭൂമി, സൂര്യൻ, ക്ഷീരപഥത്തിന്റെ കേന്ദ്രം എന്നിവ ഒരേ നേർരേഖയിലാകും. അതായത് ക്ഷീരപഥത്തിന്റെ മധ്യഭാഗം സൂര്യന്റെ ദിശയിലായിരിക്കുമെന്നതിനാൽ പകൽ വെളിച്ചത്തിൽ അത് മറഞ്ഞുപോകും. ഇനി അടുത്ത വർഷം (2027) പകുതിയോടെ മാത്രമേ ഇത് വീണ്ടും രാത്രി ആകാശത്ത് ഇത്രയും തെളിമയോടെ കാണാൻ സാധിക്കൂ.

എങ്ങനെ, എപ്പോൾ കാണാം?

സമയം: ഇനിയുള്ള ദിവസങ്ങളിലും രാത്രി ഏകദേശം 8:00 മണി മുതൽ 10:00 മണി വരെ.

ദിശ: കേരളത്തിൽ നിന്ന് തെക്ക് മുതൽ തെക്കുപടിഞ്ഞാറ് വരെയുള്ള ആകാശം നിരീക്ഷിക്കുക.

സ്ഥലം:  നഗരങ്ങളിലെ പ്രകാശ മലിനീകരണവും (Light Pollution) കെട്ടിടങ്ങളും ഒഴിവാക്കി, ഉയർന്ന പ്രദേശങ്ങളോ ഗ്രാമീണ മേഖലകളോ തിരഞ്ഞെടുക്കുന്നതാണ് ഉചിതം.

ആൻഡ്രോമിഡ ഗാലക്സിയും  തെളിഞ്ഞു

ക്ഷീരപഥത്തിന് പുറമെ മറ്റൊരു അത്ഭുതവും മാനത്ത് തെളിഞ്ഞു.  കിഴക്ക് - വടക്കുകിഴക്ക് ആകാശത്താണ് നമ്മുടെ അയൽ ഗാലക്സിയായ ആൻഡ്രോമിഡ (Andromeda Galaxy - M31) ദൃശ്യമായത്.

 ഭൂമിയിൽ നിന്ന് ഏകദേശം 25 ലക്ഷം പ്രകാശവർഷം അകലെയാണ് ആൻഡ്രോമിഡ സ്ഥിതി ചെയ്യുന്നത്. അതായത്, ഇപ്പോൾ കാണുന്ന ആൻഡ്രോമിഡയുടെ വെളിച്ചം 25 ലക്ഷം പ്രകാശ വർഷങ്ങൾക്ക് മുൻപ് അവിടെനിന്ന് യാത്ര തിരിച്ചതാണ്.

 മനുഷ്യവംശം ഭൂമിയിൽ പരിണമിച്ചുണ്ടാകുന്നതിനും ലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുൻപ് പുറപ്പെട്ട പ്രകാശമാണ് ഇപ്പോൾ നമ്മുടെ കണ്ണുകളിലേക്ക് എത്തുന്നത് എന്നു ചുരുക്കം.

 രാത്രി പ്രകൃതിയൊരുക്കുന്ന ഈ ദൃശ്യവിരുന്ന് ആസ്വദിക്കാൻ ടെലിസ്കോപ്പോ ബൈനോക്കുലറോ ഉണ്ടെങ്കിൽ അത് ഉപയോഗിക്കാം. ഇല്ലെങ്കിലും നഗ്നനേത്രങ്ങൾ കൊണ്ടും ഇരുണ്ട അന്തരീക്ഷത്തിൽ ഈ ദൃശ്യങ്ങൾ ആസ്വദിക്കാനാകും.

English Summary : The central core of the Milky Way became clearly visible yesterday and will remain observable over the coming days, marking one of the final and best opportunities of 2026 to view it.