
cyclonic circulation : തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി; കേരളത്തിൽ മഴ തുടരും, ഇന്ന് മൂന്ന് ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യത
തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിന് മുകളിലായി രൂപപ്പെട്ടിരിക്കുന്ന ചക്രവാതച്ചുഴിയുടെ (Cyclonic Circulation) സ്വാധീനത്തിൽ കേരളത്തിൽ അടുത്ത അഞ്ച് ദിവസവും മഴ
തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി; കേരളത്തിൽ മഴ തുടരും, ഇന്ന് മൂന്ന് ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യത
തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിന് മുകളിലായി രൂപപ്പെട്ടിരിക്കുന്ന ചക്രവാതച്ചുഴിയുടെ (Cyclonic Circulation) സ്വാധീനത്തിൽ കേരളത്തിൽ അടുത്ത അഞ്ച് ദിവസവും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് (IMD) അറിയിച്ചു. ആഗസ്റ്റ് 6 മുതൽ 10 വരെ സംസ്ഥാനത്ത് പൊതുവെ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്.
ഇന്ന് മൂന്ന് ജില്ലകളിൽ അതിതീവ്ര മഴ സാധ്യത
ഇന്ന് (ആഗസ്റ്റ് 6) ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിതീവ്ര മഴ (Extremely Heavy Rain) ലഭിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.
ആഗസ്റ്റ് 6, 7 തീയതികളിൽ സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴ (Very Heavy Rain)യ്ക്കും, ആഗസ്റ്റ് 6 മുതൽ 8 വരെ ശക്തമായ മഴ (Heavy Rain)യ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.
കടലിൽ ശക്തമായ കാറ്റ്; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത
ആഗസ്റ്റ് 6 മുതൽ 8 വരെ കേരള–ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും, ചില സമയങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്. അതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് നിർദേശിച്ചു.
English Summary : The Central Meteorological Department (IMD) has issued a severe weather warning for Kerala following the formation of a cyclonic circulation over the southeast Bay of Bengal. Heavy to extremely heavy rainfall is expected to persist across the state over the next five days (August 6–10).
Kerala Weather 14/08/26 : തീവ്ര ന്യൂനമർദ്ദം; ഇന്നും നാളെയും കൂടുതൽ പ്രദേശങ്ങളിൽ ഒറ്റപ്പെട്ട മഴ സാധ്യത
തീരദേശ ബംഗാളിന് മുകളിൽ സ്ഥിതി ചെയ്യുന്ന തീവ്ര ന്യൂനമർദ്ദം (Deep Depression) ൻ്റെ സ്വാധീനം മൂലം കേരളത്തിൽ ഇന്നും നാളെയും കൂടുതൽ പ്രദേശങ്ങളിൽ മഴ സാധ്യത. മധ്യ ജില്ലകളിലും കിഴക്കൻ മേഖലകളിലും ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കും. എല്ലാ ജില്ലകളിലും ഏതാനും പ്രദേശങ്ങളിൽ ശക്തമായ മഴ സാധ്യത നിലനിൽക്കുന്നുവെന്ന് Metbeat Weather പറയുന്നു.
പടിഞ്ഞാറൻ കാറ്റിന് ശക്തി കൂടിയതിനാൽ അറബിക്കടലിൽ രൂപം കൊള്ളുന്ന മേഘങ്ങൾ കേരളത്തിൽ എത്തി പെയ്യാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ ചില പ്രദേശങ്ങളിൽ ഏറെ നേരം നീണ്ടുനിൽക്കില്ലെങ്കിലും കനത്ത മഴ ലഭിച്ചേക്കും . മഴയുടെ ശക്തിയും വെള്ളത്തിൻ്റെ അളവും കൂടുതലായിരിക്കും എങ്കിലും മഴ ദീർഘനേരം തുടരാനുള്ള സാധ്യത കുറവാണ് .
മിക്ക മഴയും അരമുതൽ ഒരു മണിക്കൂറിനുള്ളിൽ പെയ്തു തീരും. ഇടവേളകൾ ലഭിക്കുകയും ചെയ്യും.
വടക്കൻ ജില്ലകളിലും മധ്യകേരളത്തിലും തെക്കൻ ജില്ലകളിലും ഒരുപോലെ മഴ സാധ്യതയുണ്ട് ഈ വരുന്ന രണ്ടുദിവസം . ഞായറാഴ്ചക്ക് ശേഷം മഴയുടെ ശക്തിയിൽ കുറവുണ്ടാകും.
കണ്ണൂർ ജില്ലയുടെ കിഴക്കൻ മേഖല , കോഴിക്കോട് ജില്ലയുടെ ഇടനാട് പ്രദേശങ്ങൾ, മലപ്പുറം ജില്ലയുടെ കിഴക്കൻ പ്രദേശങ്ങൾ, എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലകൾ, ഇടുക്കി, പത്തനംതിട്ട , കോട്ടയം ജില്ലകൾ എന്നിവിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കാൻ സാധ്യത.
കേരളത്തിൽ ഇന്നും നാളെയും ശക്തമായ കാറ്റുകൾ സാധ്യതയുണ്ട്. പത്തനംതിട്ട , ആലപ്പുഴ , കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിൽ കേന്ദ്ര കലാവസ്ഥ വകുപ്പ് ഇന്ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.




