Newsroom
ഡോൾഫിൻ ഇന്ന് രാത്രി ചൈനയിൽ കരകയറും, 1300 വിമാന സർവീസുകൾ റദ്ദാക്കി
Metbeat News

ഡോൾഫിൻ ഇന്ന് രാത്രി ചൈനയിൽ കരകയറും, 1300 വിമാന സർവീസുകൾ റദ്ദാക്കി

China cancelled 1300 flight shedule due to landfall of dolphin Typhoon. It cross land tonight

 ഭീതി പരത്തി വീശിയടിക്കുന്ന ഡോൾഫിൻ ചുഴലിക്കാറ്റ് ജപ്പാനും കടന്ന് ചൈനയിലേക്ക് അടുക്കുന്നു. മഴ കനക്കുന്ന പശ്ചാത്തലത്തിൽ, സുരക്ഷ മുൻനിർത്തി തായ്‍വാനിലെ രണ്ട് വിമാനത്താവളങ്ങൾ 1,300 വിമാന സർവീസുകൾ റദ്ദാക്കി. ഷാങ്ഹായിലെ ഹോങ്‌ക്വിയാവോ, പുഡോങ് വിമാനത്താവളങ്ങൾ 60 ശതമാനത്തോളം സർവീസുകൾ റദ്ദാക്കി. കാറ്റിന്റെ സ്വാധീനത്തിൽ വടക്കന്‍ തായ്‍വാനിൽ മഴ കനക്കുകയാണ്.

 തായ്‍വാന്റെ തലസ്ഥാനമായ തായ്‍പേയിൽ ഉൾപ്പടെ കനത്ത മഴയാണ് പെയ്യുന്നത്. തായ്‌ഷോ നഗരത്തില്‍ നിന്ന് 3,90,0000 പേരെയും ഷാങ്ഹായിൽ നിന്ന് മൂന്ന് ലക്ഷം പേരെയും ഒഴിപ്പിച്ചു. ഫെറികളും ക്രൂയിസുകളും റദ്ദാക്കിയതായി ഷെജിയാങ്ങിലെ അധികൃതർ അറിയിച്ചു. ഞായറാഴ്ച രാവിലെത്തെ റിപ്പോർട്ട് പ്രകാരം മണിക്കൂറിൽ 162 കിലോമീറ്റർ വേഗതയിലാണ് ഡോൾഫിൻ വീശിയടിക്കുന്നത്.

ഞായറാഴ്ച വൈകുന്നേരത്തോടെ സെജിയാങ് പ്രവിശ്യയിലും ഫുജിയാൻ പ്രവിശ്യയുടെ വടക്കൻ ഭാഗങ്ങളിലും ആഞ്ഞടിക്കുമെന്ന് എപി റിപ്പോർട്ട് ചെയ്തു. ചൈനയുടെ ചിലയിടങ്ങളിൽ വരും ദിവസങ്ങളിൽ 200 മുതൽ 400 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കാമെന്നും കാലാവസ്ഥ നിരീക്ഷണ സംവിധാനങ്ങള്‍ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്നും സെജിയാങ്ങിലെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു. ജപ്പാനിലെ ഒക്കിനാവ ദ്വീപിലാണ് ഡോൾഫിൻ ചുഴലിക്കാറ്റ് കൂടുതൽ നാശം വിതച്ചത്.

 44,000ത്തിലേറെ കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും അഞ്ച് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ജൂലൈ 27ന് പസഫിക് സമുദ്രത്തിലാണ് ഡോൾഫിൻ ചുഴലിക്കാറ്റ് രൂപപ്പെട്ടത്. മണിക്കൂറിൽ 216 കി.മീ വരെ വേഗതയുള്ള അതിശക്തമായ സൂപ്പർ ടൈഫൂൺ ആണിത്. ഡോൾഫിൻ ചുഴലിക്കാറ്റിന്റെ സ്വാധീനത്തിലാണ് കേരളത്തിൽ അതിതീവ്ര മഴ രേഖപ്പെടുത്തിയത്.

English Summary : China cancelled 1300 flight shedule due to landfall of dolphin Typhoon. It cross land tonight 

തിരുവോണത്തിന് പെയ്യുമോ, എങ്കില്‍ എവിടെ, എങ്ങനെ

കേരളത്തില്‍ ഇന്ന് പകല്‍ ശക്തമായിരുന്ന മഴയില്‍ വൈകിട്ടു മുതല്‍ കുറവ്. തിരുവോണം ദിനമായ നാളെ മഴയുടെ ശക്തിയില്‍ കുറവ് പ്രതീക്ഷിക്കുന്നു. എന്നാല്‍ എല്ലായിടത്തും മഴ സാധ്യതയുണ്ട്. മഴക്ക് ദീര്‍ഘമായ ഇടവേളകള്‍ ലഭിക്കാം. എന്നാല്‍ ഒറ്റപ്പെട്ട ശക്തമായ മഴയും ഉണ്ടാകും. 

അന്തരീക്ഷം ഇപ്പോള്‍ എങ്ങനെ

കഴിഞ്ഞ ദിവസം ബംഗാള്‍ ഉള്‍ക്കടലില്‍ നിന്ന് കരകയറിയ ന്യൂനമര്‍ദം നിലവില്‍ ജാര്‍ഖണ്ഡിന് മുകളിലാണുള്ളത്. കേരളത്തില്‍ മഴ വര്‍ധനവിന് കാരണമാകുന്ന ചക്രവാത ചുഴികളോ, ന്യൂനമര്‍ദ പാത്തിയോ ഇതുവരെ ദൃശ്യമല്ല. എന്നാല്‍ പസഫിക് സമുദ്രത്തിലെ ന്യൂനമര്‍ദത്തിന്റെ സ്വാധീനം തുടരുന്നുമുണ്ട്.

തിരുവോണത്തിന് എങ്ങനെ മഴ 

കേരള തീരത്ത് കാറ്റിന്റെ ശക്തി കുറഞ്ഞിട്ടുണ്ട്. ദിശയിലും വ്യതിയാനമുണ്ട്. അന്തരീക്ഷത്തിന്റെ താഴ്ന്ന ഉയരങ്ങളിലെ കാറ്റ് ശക്തമല്ല. അതിനാല്‍ ഇന്നലെ രാത്രി ലഭിച്ചതുപോലെ തുടര്‍ച്ചയായ ശക്തമായ മഴ പ്രതീക്ഷിക്കുന്നില്ല. എന്നാല്‍ തെക്കന്‍ ജില്ലകളിലില്‍ ഇന്നു രാത്രിയും മഴയുണ്ടാകും. വടക്കന്‍, മധ്യ ജില്ലകളില്‍ പുലര്‍ച്ചെ വരെ ഇടവേളയോടെ ഒറ്റപ്പെട്ട മഴ പ്രതീക്ഷിക്കുന്നു. 

തിരുവോണത്തിന്  എറണാകുളം, കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ആണ് കൂടുതല്‍ മഴ പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഇന്നത്തെ പോലെ മഴ ശക്തമാകില്ല എന്നാണ് അനുമാനം. വടക്കന്‍, മധ്യ, ജില്ലകളില്‍ പകല്‍ മഴയുണ്ടാകും. പക്ഷേ ദീര്‍ഘമായ ഇടവേളകള്‍ പ്രതീക്ഷിക്കാം. കാലാവസ്ഥാ വകുപ്പ് ബുധനാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് മഴ സാധ്യതയെ തുടര്‍ന്ന് മഞ്ഞ അലര്‍ട്ട് നല്‍കിയത്.

English Summary : ​Weather Update: Will it Rain on Thiruvonam?. Rainfall in Kerala has started decreasing since this evening. While rain is still expected across the state on Thiruvonam day, its intensity will drop, allowing for longer dry spells alongside isolated heavy showers.