Newsroom
Air India Flight Hits Severe Turbulence: മോശം കാലാവസ്ഥ; എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽ പെട്ട് കുലുങ്ങി, യാത്രക്കാർക്ക് പരിക്ക്
Metbeat News

Air India Flight Hits Severe Turbulence: മോശം കാലാവസ്ഥ; എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽ പെട്ട് കുലുങ്ങി, യാത്രക്കാർക്ക് പരിക്ക്

മോശം കാലാവസ്ഥയെ തുടർന്ന് ആകാശച്ചുഴിയിൽ (ടർബുലൻസ്) അകപ്പെട്ട എയർ ഇന്ത്യ വിമാനത്തിൽ യാത്ര ചെയ്തിരുന്ന 10 യാത്രക്കാർക്കും രണ്ട് ക്രൂ അംഗങ്ങൾക്കും നിസാര പ

മോശം കാലാവസ്ഥ; എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽ പെട്ട് കുലുങ്ങി, യാത്രക്കാർക്ക് പരിക്ക്

മോശം കാലാവസ്ഥയെ തുടർന്ന് ആകാശച്ചുഴിയിൽ (ടർബുലൻസ്) അകപ്പെട്ട എയർ ഇന്ത്യ വിമാനത്തിൽ യാത്ര ചെയ്തിരുന്ന 10 യാത്രക്കാർക്കും രണ്ട് ക്രൂ അംഗങ്ങൾക്കും നിസാര പരിക്കേറ്റു. ഫൂക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് സർവീസ് നടത്തിയ എയർ ഇന്ത്യയുടെ AI 2379 വിമാനമാണ് അപകടത്തിൽപ്പെട്ടത്.

വിമാനം മോശം കാലാവസ്ഥയിലൂടെ സഞ്ചരിക്കുന്നതിനിടെയാണ് ശക്തമായ ടർബുലൻസ് അനുഭവപ്പെട്ടത്. തുടർന്ന് ഇന്ന് രാവിലെ 11 മണിയോടെ വിമാനം സുരക്ഷിതമായി ഡൽഹി വിമാനത്താവളത്തിൽ ലാൻഡ് ചെയ്തു. 

ആകെ 134 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ലാൻഡിംഗിന് പിന്നാലെ പരിക്കേറ്റ യാത്രക്കാർക്ക് പ്രാഥമിക ചികിത്സ നൽകി. തുടർന്ന് 10 യാത്രക്കാരെയും രണ്ട് ക്രൂ അംഗങ്ങളെയും വിമാനത്താവളത്തിലെ മേദാന്ത മെഡിക്കൽ സെന്ററിലേക്ക് കൂടുതൽ പരിശോധനയ്ക്കും ചികിത്സയ്ക്കുമായി മാറ്റി.

യാത്രക്കാരുടെ സുരക്ഷയ്ക്കാണ് പരമപ്രാധാന്യം നൽകുന്നതെന്ന് എയർ ഇന്ത്യ അറിയിച്ചു. പരിക്കേറ്റവർക്ക് ആവശ്യമായ എല്ലാ സഹായവും ഉറപ്പാക്കുമെന്നും, സംഭവത്തിൽ നടക്കുന്ന അന്വേഷണവുമായി പൂർണമായും സഹകരിക്കുമെന്നും കമ്പനി അധികൃതർ വ്യക്തമാക്കി. 

English Summary : An Air India flight operating from Phuket to Delhi encountered severe mid-air turbulence due to extreme weather conditions, resulting in minor injuries to 10 passengers and 2 crew members. The aircraft, operating as flight AI 2379 with 134 passengers onboard, navigated through the turbulent skies and managed to land safely at Delhi Airport at around 11:00 AM.

Kerala Weather 14/08/26 : തീവ്ര ന്യൂനമർദ്ദം; ഇന്നും നാളെയും കൂടുതൽ പ്രദേശങ്ങളിൽ ഒറ്റപ്പെട്ട മഴ സാധ്യത

തീരദേശ ബംഗാളിന് മുകളിൽ സ്ഥിതി ചെയ്യുന്ന തീവ്ര ന്യൂനമർദ്ദം (Deep Depression) ൻ്റെ സ്വാധീനം മൂലം കേരളത്തിൽ ഇന്നും നാളെയും കൂടുതൽ പ്രദേശങ്ങളിൽ മഴ സാധ്യത. മധ്യ ജില്ലകളിലും കിഴക്കൻ മേഖലകളിലും ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കും. എല്ലാ ജില്ലകളിലും ഏതാനും പ്രദേശങ്ങളിൽ ശക്തമായ മഴ സാധ്യത നിലനിൽക്കുന്നുവെന്ന് Metbeat Weather പറയുന്നു.

പടിഞ്ഞാറൻ കാറ്റിന് ശക്തി കൂടിയതിനാൽ അറബിക്കടലിൽ രൂപം കൊള്ളുന്ന മേഘങ്ങൾ കേരളത്തിൽ എത്തി പെയ്യാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ ചില പ്രദേശങ്ങളിൽ ഏറെ നേരം നീണ്ടുനിൽക്കില്ലെങ്കിലും കനത്ത മഴ ലഭിച്ചേക്കും . മഴയുടെ ശക്തിയും വെള്ളത്തിൻ്റെ അളവും കൂടുതലായിരിക്കും എങ്കിലും മഴ ദീർഘനേരം തുടരാനുള്ള സാധ്യത കുറവാണ് .

മിക്ക മഴയും അരമുതൽ ഒരു മണിക്കൂറിനുള്ളിൽ പെയ്തു തീരും. ഇടവേളകൾ ലഭിക്കുകയും ചെയ്യും.

വടക്കൻ ജില്ലകളിലും മധ്യകേരളത്തിലും തെക്കൻ ജില്ലകളിലും ഒരുപോലെ മഴ സാധ്യതയുണ്ട് ഈ വരുന്ന രണ്ടുദിവസം . ഞായറാഴ്ചക്ക് ശേഷം മഴയുടെ ശക്തിയിൽ കുറവുണ്ടാകും.

കണ്ണൂർ ജില്ലയുടെ കിഴക്കൻ മേഖല , കോഴിക്കോട് ജില്ലയുടെ ഇടനാട് പ്രദേശങ്ങൾ, മലപ്പുറം ജില്ലയുടെ കിഴക്കൻ പ്രദേശങ്ങൾ, എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലകൾ, ഇടുക്കി, പത്തനംതിട്ട , കോട്ടയം ജില്ലകൾ എന്നിവിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കാൻ സാധ്യത.

കേരളത്തിൽ ഇന്നും നാളെയും ശക്തമായ കാറ്റുകൾ സാധ്യതയുണ്ട്. പത്തനംതിട്ട , ആലപ്പുഴ , കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിൽ കേന്ദ്ര കലാവസ്ഥ വകുപ്പ് ഇന്ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 

More from Metbeat