
IMD to Install Advanced Wind Profilers : മഴയും ഇടിമിന്നലും ചുഴലിക്കാറ്റും ഒരു മണിക്കൂർ മുൻപേ അറിയാം; കോഴിക്കോടും തിരുവനന്തപുരത്തും വിൻഡ് പ്രൊഫൈലർ, ഇനി പ്രവചനം കൃത്യം
ഇന്ത്യയിലെ കാലാവസ്ഥാ നിരീക്ഷണവും മുന്നറിയിപ്പ് സംവിധാനങ്ങളും കൂടുതൽ ശക്തമാക്കാൻ വിപുലമായ പദ്ധതികളുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് (IMD).
മഴയും ഇടിമിന്നലും ചുഴലിക്കാറ്റും ഒരു മണിക്കൂർ മുൻപേ അറിയാം; കോഴിക്കോടും തിരുവനന്തപുരത്തും വിൻഡ് പ്രൊഫൈലർ, ഇനി പ്രവചനം കൃത്യം
ഇന്ത്യയിലെ കാലാവസ്ഥാ നിരീക്ഷണവും മുന്നറിയിപ്പ് സംവിധാനങ്ങളും കൂടുതൽ ശക്തമാക്കാൻ വിപുലമായ പദ്ധതികളുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് (IMD). രാജ്യത്തെ വിവിധ നഗരങ്ങളിൽ അന്തരീക്ഷത്തിന്റെ വിവിധ ഉയരങ്ങളിലെ കാറ്റിന്റെ വേഗവും ദിശയും ഉൾപ്പെടെയുള്ള വിവരങ്ങൾ ശേഖരിക്കുന്ന അത്യാധുനിക റഡാർ സംവിധാനമായ വിൻഡ് പ്രൊഫൈലർ (Wind Profiler) സ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
കേരളത്തിൽ കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലും പുതിയ വിൻഡ് പ്രൊഫൈലറുകൾ സ്ഥാപിക്കും. രാജ്യത്തെ കാലാവസ്ഥാ നിരീക്ഷണ ശൃംഖല കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നടപടി.
10 നഗരങ്ങളിൽ പുതിയ സംവിധാനം
കേന്ദ്ര കാലാവസ്ഥാ വകുപ്പ് രാജ്യത്തെ 10 പ്രധാന നഗരങ്ങളിൽ അത്യാധുനിക വിൻഡ് പ്രൊഫൈലർ സംവിധാനങ്ങൾ സ്ഥാപിക്കാൻ ആഗോള ടെൻഡർ (Global Tender) ക്ഷണിച്ചിട്ടുണ്ട്. അമൃത്സർ, ജയ്പൂർ, അഹമ്മദാബാദ്, പട്ന, വാരണാസി, ലഖ്നൗ, മോഹൻബാരി (അസം), ഭുവനേശ്വർ, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് സംവിധാനങ്ങൾ സ്ഥാപിക്കുക.
വിവിധ കാലാവസ്ഥാ മേഖലകളെ ഉൾക്കൊള്ളുന്ന രീതിയിലാണ് സ്ഥലങ്ങൾ തിരഞ്ഞെടുത്തിരിക്കുന്നത്. പദ്ധതിക്കായി 6 കോടി രൂപയിലധികം ചെലവ് പ്രതീക്ഷിക്കുന്നു. കരാർ ഒപ്പിട്ട തീയതി മുതൽ 18 മാസത്തിനുള്ളിൽ സംവിധാനങ്ങൾ സ്ഥാപിച്ച് പരീക്ഷണം പൂർത്തിയാക്കി പ്രവർത്തനക്ഷമമാക്കണമെന്നാണ് വ്യവസ്ഥ.
എന്താണ് വിൻഡ് പ്രൊഫൈലർ?
അന്തരീക്ഷത്തിലെ വിവിധ ഉയരങ്ങളിലുള്ള കാറ്റിന്റെ വേഗത (Wind Speed), ദിശ (Wind Direction) എന്നിവ തുടർച്ചയായി അളക്കാൻ കഴിയുന്ന ഡോപ്ലർ റഡാർ അധിഷ്ഠിത (Doppler Radar-based) സംവിധാനമാണ് വിൻഡ് പ്രൊഫൈലർ.
അന്തരീക്ഷത്തിലേക്ക് വൈദ്യുതകാന്തിക തരംഗങ്ങൾ (Electromagnetic Waves) അയച്ചാണ് ഉപകരണം വിവരങ്ങൾ ശേഖരിക്കുന്നത്. അന്തരീക്ഷത്തിന്റെ ലംബമായ ഘടനയെക്കുറിച്ച് ഉയർന്ന റെസല്യൂഷനിലുള്ള വിവരങ്ങൾ ലഭ്യമാക്കാൻ ഇതിലൂടെ കഴിയും.
ഓരോ മണിക്കൂറിലും വിവിധ ഉയരങ്ങളിലെ കാറ്റിന്റെ വേഗവും ദിശയും കൂടാതെ താപനില, ആർദ്രത തുടങ്ങിയ വിവരങ്ങളും ശേഖരിക്കാനാകും. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 12 കിലോമീറ്റർ ഉയരം വരെയുള്ള അന്തരീക്ഷ വിവരങ്ങൾ ലഭ്യമാക്കുന്നതാണ് സംവിധാനം.
കേരളത്തിലെ റഡാർ ശൃംഖലയും ശക്തമാകുന്നു
കേരളത്തിൽ നിലവിൽ കൊച്ചിയിലും തിരുവനന്തപുരത്തുമാണ് പ്രധാന റഡാർ സംവിധാനങ്ങൾ പ്രവർത്തിക്കുന്നത്. ഇതിന് പുറമെ വയനാട്ടിലെ മീനങ്ങാടിയിൽ പുതിയ റഡാറിന്റെ (Radar) നിർമാണം പുരോഗമിക്കുകയാണ്. ഈ വർഷം ഡിസംബറോടെ റഡാർ പ്രവർത്തനസജ്ജമാക്കാനാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രതീക്ഷ.
കൊല്ലത്തും പുതിയ റഡാർ സ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നുണ്ട്.
അതേസമയം മംഗലാപുരത്ത് പ്രവർത്തനം ആരംഭിച്ച റഡാറിന്റെ നിരീക്ഷണ പരിധിയിൽ വടക്കൻ കേരളത്തിലെ കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളും ഉൾപ്പെടും. നേരത്തെ കൊച്ചി റഡാറിന്റെ നിരീക്ഷണത്തിൽ പൂർണമായി ഉൾപ്പെടാതിരുന്ന ചില മേഖലകൾക്ക് മംഗലാപുരം റഡാറിന്റെ സേവനം ലഭിക്കുന്നതോടെ വടക്കൻ കേരളത്തിലെ കാലാവസ്ഥാ നിരീക്ഷണം കൂടുതൽ കാര്യക്ഷമമാകും.
15 കേന്ദ്രങ്ങളിൽ വെർട്ടിക്കൽ വിൻഡ് പ്രൊഫൈലർ
കേന്ദ്ര സർക്കാരിന്റെ 2,000 കോടി രൂപയുടെ മിഷൻ മൗസം (Mission Mausam) പദ്ധതിയുടെ ഭാഗമായാണ് രാജ്യത്ത് കാലാവസ്ഥാ നിരീക്ഷണ സംവിധാനങ്ങൾ കൂടുതൽ വിപുലീകരിക്കുന്നത്. 2024 സെപ്റ്റംബറിലാണ് പദ്ധതി ആരംഭിച്ചത്.
പദ്ധതിയുടെ ഭാഗമായി 15 കേന്ദ്രങ്ങളിൽ വെർട്ടിക്കൽ വിൻഡ് പ്രൊഫൈലറുകൾ (Vertical Wind Profilers) സ്ഥാപിക്കാനാണ് ലക്ഷ്യം. കൂടാതെ റേഡിയോസോണ്ടെ (Radiosonde) നിരീക്ഷണ ശൃംഖലയും വിപുലീകരിക്കും.
അന്തരീക്ഷത്തിലെ വിവിധ ഉയരങ്ങളിൽ നിന്നുള്ള കാറ്റ്, താപനില, ആർദ്രത തുടങ്ങിയ വിവരങ്ങൾ കൂടുതൽ ഇടവേളകളിൽ ശേഖരിക്കുന്നതിലൂടെ കാലാവസ്ഥാ മോഡലുകൾക്ക് (Weather Models) കൂടുതൽ കൃത്യമായ ഇൻപുട്ട് നൽകാൻ സാധിക്കും.
മഴയും ഇടിമിന്നലും കൂടുതൽ കൃത്യമായി പ്രവചിക്കാം
മഴ, ശക്തമായ കാറ്റ്, ഇടിമിന്നൽ, ചുഴലിക്കാറ്റ് തുടങ്ങിയ തീവ്ര കാലാവസ്ഥാ പ്രതിഭാസങ്ങൾ രൂപപ്പെടുന്ന അന്തരീക്ഷത്തിലെ മാറ്റങ്ങൾ കൂടുതൽ കൃത്യമായി മനസ്സിലാക്കാൻ പുതിയ നിരീക്ഷണ സംവിധാനങ്ങൾ സഹായിക്കും.
നിലവിൽ കാലാവസ്ഥാ വകുപ്പിന്റെ പ്രവചനങ്ങളിൽ ഏകദേശം 12 കിലോമീറ്റർ സ്പേഷ്യൽ റെസല്യൂഷനാണ് (Spatial Resolution) ഉപയോഗിക്കുന്നത്. പുതിയ നിരീക്ഷണ സംവിധാനങ്ങളിലൂടെ കൂടുതൽ സൂക്ഷ്മമായ പ്രദേശിക തലത്തിലേക്ക് പ്രവചനങ്ങളുടെ കൃത്യത ഉയർത്താൻ കഴിയുമെന്നാണ് പ്രതീക്ഷ. പ്രത്യേകിച്ച് നഗരപ്രദേശങ്ങളിലെ ഫ്ലാഷ് ഫ്ലഡ് (Flash Flood), ശക്തമായ മഴ തുടങ്ങിയ സാഹചര്യങ്ങളിൽ കൂടുതൽ കൃത്യമായ മുന്നറിയിപ്പ് നൽകാൻ ഇത് സഹായിക്കും.
മൂന്ന് മണിക്കൂറിന് പകരം ഒരു മണിക്കൂർ മുൻകൂട്ടി നൗകാസ്റ്റ്
പുതിയ സംവിധാനങ്ങളുടെ പ്രധാന നേട്ടങ്ങളിലൊന്ന് നൗകാസ്റ്റ് (Nowcast) മുന്നറിയിപ്പുകളുടെ കൃത്യത വർധിപ്പിക്കാനാകുമെന്നതാണ്. നിലവിൽ അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ എവിടെയൊക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കൂടുതൽ കൃത്യമായി പ്രവചിക്കുന്ന സംവിധാനമാണ് ഉപയോഗിക്കുന്നത്.
പുതിയ നിരീക്ഷണ സംവിധാനങ്ങൾ പ്രവർത്തനക്ഷമമാകുന്നതോടെ ചില സാഹചര്യങ്ങളിൽ മഴയ്ക്കുള്ള നൗകാസ്റ്റ് മുന്നറിയിപ്പ് ഒരു മണിക്കൂർ മുൻപേ നൽകാൻ കഴിയുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തൽ. ഇത്തരം നേരത്തെയുള്ള മുന്നറിയിപ്പുകൾ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് (Disaster Management) വലിയ സഹായമാകും.
കൃഷിക്കും വ്യോമയാന മേഖലയ്ക്കും നേട്ടം
കാലാവസ്ഥാ മുന്നറിയിപ്പുകളുടെ കൃത്യത വർധിക്കുന്നത് കൃഷി മേഖലയ്ക്കും ഏറെ പ്രയോജനപ്പെടും. മഴ, കാറ്റ് തുടങ്ങിയവയെ അടിസ്ഥാനമാക്കിയുള്ള കർഷക ഉപദേശങ്ങൾ കൂടുതൽ കൃത്യമായി നൽകാൻ സാധിക്കും.
വ്യോമയാന മേഖലയിലും (Aviation) പുതിയ സംവിധാനങ്ങൾ നിർണായകമാകും. വിമാന സർവീസുകളെ ബാധിക്കുന്ന അന്തരീക്ഷത്തിലെ പ്രക്ഷുബ്ധതയായ ടർബുലൻസ് (Turbulence) ഉൾപ്പെടെയുള്ള പ്രതിഭാസങ്ങൾ കൂടുതൽ കൃത്യമായി കണ്ടെത്താൻ കഴിയുന്നതോടെ വിമാനസുരക്ഷയും മെച്ചപ്പെടുത്താനാകും.
‘വെതർ-റെഡി’ ഇന്ത്യയിലേക്ക്
രാജ്യത്തെ കാലാവസ്ഥാ നിരീക്ഷണ സംവിധാനങ്ങളെ ആധുനികവത്കരിച്ച് ഇന്ത്യയെ “Weather-ready”, “Climate-smart” രാജ്യമായി മാറ്റുകയാണ് മിഷൻ മൗസം പദ്ധതിയുടെ പ്രധാന ലക്ഷ്യം.
തത്സമയ അന്തരീക്ഷ വിവരങ്ങൾ കൂടുതൽ വ്യാപകമായി ലഭ്യമാകുന്നതോടെ കാലാവസ്ഥാ മോഡലുകൾ മെച്ചപ്പെടുകയും കനത്ത മഴ, വെള്ളപ്പൊക്കം, ചുഴലിക്കാറ്റ് തുടങ്ങിയ ദുരന്തങ്ങൾക്ക് കൂടുതൽ നേരത്തെയും കൃത്യമായും മുന്നറിയിപ്പ് നൽകാനും സാധിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രതീക്ഷ.
English Summary : The India Meteorological Department (IMD) is deploying state-of-the-art Doppler radar-based Wind Profilers across 10 major Indian cities—including Kozhikode and Thiruvananthapuram—under its ₹2,000-crore Mission Mausam initiative. This high-precision weather tracking network aims to transform India into a "Weather-Ready" and "Climate-Smart" nation.
വടക്കന്‍ കേരളത്തിനു മുകളില്‍ ചക്രവാതച്ചുഴിയും ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ ഒഡിഷ തീരത്തോടു ചേര്‍ന്നു ന്യൂനമര്‍ദവും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കേരളത്തില്‍ തിരുവോണം കഴിയുന്നതു വരെ മഴ സാധ്യത.
വടക്കന്‍ കേരളത്തിനു മുകളില്‍ സമുദ്ര നിരപ്പില്‍ നിന്ന് 7.6 കി.മി ഉയരത്തിലാണ് ചക്രവാത ചുഴി സ്ഥിതി ചെയ്യുന്നത്. ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെ രൂപ്പപെട്ട ന്യൂനമര്‍ദം രാത്രി 9 മണിക്കുള്ള വിവരം അനുസരിച്ച് വടക്കന്‍ തീരദേശ ഒഡിഷക്കും പശ്ചിമബംഗാളിനോടു ചേര്‍ന്നുള്ള ഗംഗാസമതല പ്രദേശത്തിനും ഇടയിലാണ് സ്ഥിതി ചെയ്യുന്നത്.
അമൃത്സര്‍, മുസാഫര്‍നഗര്‍, ഷാജഹാന്‍പൂര്‍, ലഖ്‌നൗ, ജംഷെഡ്പൂര്‍ എന്നിവിടങ്ങളിലൂടെ കടന്നു പോകുന്ന മണ്‍സൂണ്‍ ട്രഫ് എന്ന കാലവര്‍ഷ മഴപ്പാത്തി ഇപ്പോള്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തിലൂടെ കടന്നു പോകുന്നുണ്ട്.
ഈ സിസ്റ്റങ്ങള്‍ കേരളം, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന തുടങ്ങിയ തെക്കന്‍ സംസ്ഥാനങ്ങളില്‍ ഇടിയോടെ മഴ സാധ്യത വര്‍ധിപ്പിക്കും. ഓഗസ്റ്റ് 27 വരെ കേരളത്തില്‍ വ്യാപകമായ മഴ സാധ്യത കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നുണ്ട്.
നാളെ എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
നാളെ (തിങ്കള്‍) എട്ടു ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് നല്‍കിയത്. കേരളത്തില്‍ ഇന്നുവരെ 24 ശതമാനം മഴക്കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ജൂണ്‍ 1 മുതല്‍ ഓഗസ്റ്റ് 23 വരെ 1659.4 എം.എം മഴയാണ് കേരളത്തില്‍ ലഭിക്കേണ്ടത്. എന്നാല്‍ ഇതുവരെ 1255.6 എം.എം മഴയാണ് റിപ്പോര്‍ട്ട് ചെയ്തത്.
ഇന്നു രാത്രിയും മഴ സാധ്യത
കൊണ്ടോട്ടി, മലപ്പുറം ഉള്‍പ്പെടെ മലപ്പുറം ജില്ലയുടെ കിഴക്കന്‍ മേഖല, ഇടനാട് പ്രദേശങ്ങള്‍, തൃശൂര്‍ ജില്ലയുടെ കിഴക്കന്‍ മേഖല, പട്ടാമ്പി, ഒറ്റപ്പാലം, മണ്ണാര്‍ക്കാട് ഉള്‍പ്പെടെയുള്ള പാലക്കാട് ജില്ലയുടെ പടിഞ്ഞാറന്‍ ഭാഗങ്ങള്‍, മുവാറ്റുപുഴ ഉള്‍പ്പെടെയുള്ള എറണാകുളം ജില്ലയുടെ കിഴക്കന്‍ മേഖല, തൊടുപുഴ ഉള്‍പ്പെടെ ഇടുക്കിയുടെ പരിസര പ്രദേശങ്ങള്‍, പത്തനംതിട്ട, കോട്ടയം ജില്ലകള്‍, ആലപ്പുഴ ജില്ല, കൊല്ലം ജില്ലയുടെ കിഴക്കന്‍ മേഖല എന്നിവിടങ്ങളില്‍ ഇന്നു രാത്രിയും പുലര്‍ച്ചെയും മഴ ലഭിക്കാമെന്ന് മെറ്റ്ബീറ്റ് വെതര്‍ പറയുന്നു.
നി്ങ്ങളുടെ പ്രദേശത്തെ കാലാവസ്ഥാ വിവരങ്ങള്‍ അറിയാന്‍ ഞങ്ങളുടെ ഫോര്‍കാസ്റ്റ് വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്യുക.
English Summary : Cyclonic Circulation Over North Kerala and Low-Pressure Near Odisha to Bring Rain Through Thiruvonam. cyclonic circulation 7.6\text{ km} above sea level lies over North Kerala, while a low-pressure area formed over the Bay of Bengal rests along coastal Odisha and the Gangetic Plains of West Bengal. The monsoon trough also connects through this system